പ്ലസ് ടു / ഡിപ്ലോമ യോഗ്യതയുള്ള, കമ്പ്യൂട്ടറിനോടും സോഫ്റ്റ് വെയറുകളോടും പരിചയമുള്ള ഉദ്യോഗാർത്ഥികളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 18 മുതൽ 40 വയസ്സ് വരെയുള്ള പാലക്കാട് ജില്ലയിലെ സ്വദേശികൾക്ക് അപേക്ഷിക്കാം.
അവശ്യ ഡോക്യുമെന്റുകൾ:
വിശദമായ ബയോഡാറ്റ
അപേക്ഷ
ഐഡി കാർഡ് പകർപ്പ്
യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
ഇവ മെയ് 8 വൈകിട്ട് 5 മണിക്ക് മുൻപായി നേരിട്ടോ, തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.
തിരുവനന്തപുരം എംപ്ലോയ്മെന്റ് സെന്ററിൽ വ്യത്യസ്ത
തസ്തികകളിൽ അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ, ഏപ്രിൽ 26 ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള അഭിമുഖം നടക്കുന്നു.
അഭിമുഖ തസ്തികകൾ:
അസോസിയേറ്റ് ബിസിനസ് മാനേജർ
മാനേജർ ട്രെയിനി
ടീം ലീഡർ
പ്രയോരിറ്റി പാർട്നേർസ്
ഫിനാൻഷ്യൽ കോൺസൽറ്റന്റ്സ്
ഇൻഷുറൻസ് അഡൈസർ
സെയിൽസ് ഓഫീസർ
മെക്കാനിക്
SSLC മുതൽ ഡിഗ്രി വരെ യോഗ്യതയുള്ള, 40 വയസ്സിൽ താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. മുൻ പരിചയം ഉണ്ടായിരിക്കണമെന്നില്ല. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയുന്നു.
ഇവയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ യോഗ്യതയും അനുയോജ്യ ഡോക്യുമെന്റുകളും തയ്യാറാക്കി നിർദ്ദിഷ്ട തീയതികൾക്ക് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.